അറ്റൻഡർ താത്ക്കാലിക നിയമനം.



പട്ടികവർഗ്ഗ വികസന വകുപ്പിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലുള്ള ചെട്ടിയാമ്പാറ ഗവ.ആയൂർവേദ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. എഴാം ക്ലാസ്സോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മു൯ഗണന ലഭിക്കും.

പ്രായപരിധി 18നും 42 നും മധ്യേ. താത്പര്യമുള്ളവർ 31ന് (ചൊവ്വാഴ്ച) നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472-2812557

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!