2023-24 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്.

60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് (എന്‍എംടി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാര്‍ത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

ഈ വര്‍ഷം ക്രിസ്മസ് തലേന്ന് 1,14,640 പേരാണു മെട്രോയില്‍ യാത്ര ചെയ്തത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നില്ല. 34.94 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയായി.

2023-24 സാമ്പത്തിക വര്‍ഷത്തിലും പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.





