ന്യൂഡൽഹി :ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ വൈറസാണിതെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വൈറസ് വ്യാപന സാഹചര്യം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

എച്ച്എംപിവി സാധാരണയായി കണ്ടുവരുന്ന വൈറസാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ഇത്തരം വൈറസ് വ്യാപനം ഉണ്ടാകാറുണ്ട്. സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികൾ സജ്ജമാണ്. ആവശ്യത്തിനു കിടക്കകളും ഓക്സിജനുമുണ്ട്’’– ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ പറഞ്ഞു.

