ഗുരു വിഭാവനംചെയ്ത ആത്മീയ ഉന്നതിയിലേക്കുള്ള സഞ്ചാരത്തിന്റെ ഓർമ പുതുക്കലാണ് ഓരോ ശിവഗിരി തീർത്ഥാടനവും.
ശ്രീ നാരായണ ഗുരുവിന്റെ മനുഷ്യത്വവും ആത്മീയ പുരോഗതിയുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പാരമ്പര്യം. ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യുകെ സർവമത സൗഹാർദ്ദത്തിന്റെ പ്രതീകമാണ്.

യു കെ യിലെ ശിവഗിരി ആശ്രമത്തിൽ ശിവഗിരി തീർത്ഥാടനം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് സർവ്വൈശ്വര്യപൂജയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു..

ശ്രീ അനിൽകുമാർ ശശിധരന്റെ ആദ്യക്ഷയതയിൽ കൂടിയ സമ്മേളനത്തിൽ ഇന്ത്യൻ കൗൺസിൽ ജനറൽ ശ്രീ മുരുകൻ വെങ്കിട്ടചലം ഉത്ഘാടനം ചെയ്തു മുഖ്യാഥിതിയായി പ്രശസ്ത കന്നഡ നടനും നിർമാതാവും ബില്ലവ സമുദായ നേതാവും ആയ ശോഭൻ പ്രസാദും മലയാളിയുടെ വാർത്താലോകത്തെ പ്രമുഖ വ്യക്തിത്വവം ഷാജൻ സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി,,

വെസ്റ്റ് മിഡ്‌ലാൻഡ് ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ പത്മകുമാർ എസ് പിള്ള, സതീഷ് കുട്ടപ്പൻ, ഗണേശ് ശിവൻ, അനിൽകുമാർ രാഘവൻ, കലാ ജയൻ ഡോ. ബിജു പെരിങ്ങത്തറ, അനീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ച സംസാരിച്ചു സജീഷ് ദാമോദരൻ സ്വാഗതവും മധു രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി




