വർക്കല: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളരെയധികം മാറ്റങ്ങൾ കഴിഞ്ഞ കാലയളവിൽ വരുത്താൻ കഴിഞ്ഞെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇനിയും പൂർണതയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരും. നടയറ ഗവ. മുസ്ലിം ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


അടുത്ത അദ്ധ്യയന വർഷം സ്കൂളുകളിൽ പുതുതായി പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുമ്പോൾ നടയറ സ്കൂളിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.

വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഗ്രൗണ്ട് വാങ്ങുന്നതിനുള്ള ആദ്യ സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക് തൊടിയിൽ താജുദ്ദീനിൽ നിന്ന് സ്വീകരിച്ച് ഫണ്ട് ശേഖരണം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നടയറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു.സക്സസ് പ്രോജക്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു. മുൻ അദ്ധ്യാപകരായ ശാന്താഭായി, എ.എം. ബഷീർ എന്നിവരെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ആർ.സുജ റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.സജീവ്,എച്ച്.സനൂജ്,എ.മാജിത,അഡ്വ.രഞ്ജു രാജ്, കൗൺസിലർമാരായ സി.അജയകുമാർ,എസ്.സതീശൻ,എസ്.പ്രദീപ്, ശതാബ്ദി ആഘോഷകമ്മിറ്റി ഭാരവാഹികളായ ടി.എം.സിനിമോൻ,എം. എ.സത്താർ,അജിത് കണ്ണംബ.എ.ഇഖ്ബാൽ, നടയറ ജബ്ബാർ,കെ.ശശിന്ദ്രൻ പുല്ലാനിക്കോട്,വർക്കല മുരളീധരൻ, വൈ.ആർ.മുബാഷ്,നടയറ മനോജ്, ആശ.എച്ച്.എസ് തുടങ്ങിയവർ സംസാരിച്ചു.ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.എം.ബഷീർ സ്വാഗതവും ജനറൽ കൺവീനർ വൈ.ഷാജഹാൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: നടയറ ഗവ. മുസ്ലിം ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം മന്ത്റി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു


