ഗുരുദേവന്‍-മഹാത്മജി സമാഗമ ശതാബ്ദി സമ്മേളനം ശിവഗിരിയില്‍ മാര്‍ച്ച് 12 ന്

ശിവഗിരി: ഗുരുദേവന്‍-മഹാത്മാഗാന്ധി സമാഗമത്തിന്‍റെ ശതാബ്ദി സമ്മേളനം മാര്‍ച്ച് 12 ന് ശിവഗിരിയില്‍ നടക്കും.

മഹാത്മാഗാന്ധിയുടെയും ഭാരതത്തിന്‍റെയും ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരിന്നു ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ച. ഇന്ത്യയിലെ അയിത്തോച്ചാടന പ്രസ്ഥാനം, ഹരിജനോദ്ധാരണം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തുടങ്ങിയവയില്‍ ഗുരുദേവന്‍ മഹാത്മജിയിലൂടെ ചെലുത്തിയ ശക്തമായ സ്വാധീനം ഈ കൂടിക്കാഴ്ച്ചയിലൂടെ തെളിഞ്ഞുകാണാനാവുന്നതാണ്.

ഗുരുദേവന്‍-ഗാന്ധി കൂടിക്കാഴ്ച്ചയെക്കുറിച്ച് പഠനം നടത്തിയ മാര്‍ത്തോമാസഭയുടെ ദാര്‍ശനികാചാര്യനായിരുന്ന പൗലോസ് മാര്‍ഗ്രീഗോറിയോസ് തിരുമേനി മെത്രപ്പോലിത്ത ഗുരുദേവന്‍ ഗുരുസ്ഥാനത്തും ഗാന്ധിജി ശിഷ്യസ്ഥാനത്തുമായിരിന്നുകൊണ്ടാണ് ഈ കൂടിക്കാഴ്ച്ച എന്നാണഭിപ്രായപ്പെട്ടത്.


ശിവഗിരിയില്‍ നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി പങ്കെടുക്കും.

ഭാരതത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രശസ്ത ഗാന്ധിയന്‍മാരും ഗുരുദേവദാര്‍ശനിക പഠിതാക്കളും ശിവഗിരി മഠത്തിലെ സന്യാസിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനം വിജയപ്രദമാകുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ ശിവഗിരി മഠത്തിന്‍റെയും ഗുരുധര്‍മ്മപ്രചരണസഭയുടെയും നേതൃതത്തില്‍ നടന്നുവരികയാണെന്ന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമി, ട്രഷറര്‍ ശാരദാനന്ദസ്വാമി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!