എന്റെ പാഠപുസ്തകത്തിലെ ഹീറോ പിണറായിയെ വാഴ്ത്തി പി.പി. ദിവ്യ.

കണ്ണൂർ ∙ തന്റെ പാഠ പുസ്തകത്തിലെ ഹീറോ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. പിണറായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദിവ്യയുടെ പോസ്റ്റ്.

കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി.അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വച്ച് നാലു മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് മറുപടി പറഞ്ഞു സമയം കളയുന്നില്ല. കോടതീല് കണ്ടിപ്പാ പാക്കലാം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!