റേഷൻ വാതിൽപടി വിതരണക്കാരുടെ സമരം പിൻവലിച്ചു.

മന്ത്രിമാരുമായുള്ള ചർച്ചയെ തുടർന്നാണ് സമരം ഉപാധികളോടെ പിൻവലിച്ചത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബർ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്‌ച നൽകാമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉറപ്പ് നൽകി.

ജനുവരി ഒന്നു മുതൽ റേഷൻ വാതിൽപടി വിതരണക്കാർ സമരത്തിലാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ വാതിൽപ്പടി വിതരണക്കാർ തീരുമാനിച്ചത്.

റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽ പടി വിതരണക്കാർ വ്യക്തമാക്കി.

ക്ഷേമനിധി ബോർഡുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചർച്ചയിൽ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!