“ക്യാൻസറിനെതിരെ ഒരുമിക്കാം”

അന്താരാഷ്ട്ര ക്യാൻസർ ദിനം
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ “ക്യാൻസറിനെതിരെ ഒരുമിക്കാം” എന്ന സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും,വർക്കല ബ്ലോക്ക് പഞ്ചായത്തും, അയന്തി സ്നേഹ റസിഡൻസ് അസോസിയേഷനും സംയുക്തമായി ക്യാൻസറി നെതിരെയുള്ള ബോധവൽക്കരണ പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച 10 30 ന് സംഘടിപ്പിച്ചിരിക്കുന്നു

അഡ്വ: സ്മിത സുന്ദരേശൻ ( വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ) അധ്യക്ഷത വഹിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം SSNMM ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമത് .. ഋതംഭരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു. ഡോ:നിഷാദ് എസ് കെ ( മെഡിക്കൽ ഡയറക്ടർ എസ് എസ് എൻ എം എം ഹോസ്പിറ്റൽ) ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകും , ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിക്കുന്നു .

ശ്രീമതി KJ സീനത്ത് ( ചെയർ പെഴ്സൺ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി, വർക്കല ബ്ലോക്ക്) സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ: S.രവീന്ദ്രൻ, ശ്രീ.K. ജോസ് എന്നിവർ ആശംസകൾ അർപ്പിക്കുന്നു

എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!