ജനറല്‍, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ട വനിതാ സംഘങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം കൈമാറി.

ധനസഹായം വിതരണം ചെയ്തു

ജനറല്‍, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ട വനിതാ സംഘങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം കൈമാറി.

ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ധനസഹായം വിതരണം ചെയ്തു.

പരമ്പരാഗത കൈത്തൊഴില്‍ മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം പ്രൊജക്ടിന്റെ ഭാഗമാക്കിക്കൊണ്ട് കൂടുതല്‍ സ്വയംതൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിനും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സുനിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാബീഗം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!