സൗജന്യ മെഡിക്കൽ ക്യാമ്പ്


വർക്കല :ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും പുന്നമൂട് റസിഡൻസ് അസോസിയേഷനും സംയുക്തമായി *സൗജന്യ മെഡിക്കൽ ക്യാമ്പ്* ഞായറാഴ്ച   പുന്നമൂട് എൻ. എസ്. എസ് കരയോഗ ഹാളിൽ വെച്ച് നടത്തുന്നു.

പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം  *ശ്രീമദ്: ഋതംഭരാനന്ദ സ്വാമികൾ*
(സെക്രട്ടറി, SSNMM ഹോസ്പിറ്റൽ) നിർവ്വഹിക്കും.*അജയകുമാർ.K  (പ്രസിഡൻറ് , പുന്നമൂട് റസിഡൻസ് അസോസിയേഷൻ,വർക്കല) അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ .*മോഹനൻ പി പി* (സെക്രട്ടറി , പുന്നമൂട് റസിഡൻസ് അസോസിയേഷൻ വർക്കല )*മോഹൻദാസ് K* (ട്രഷറർ,പുന്നമൂട് റസിഡൻസ് അസോസിയേഷൻ വർക്കല )എന്നിവർ ആശംസകൾ അർപ്പിക്കും.

ക്യാമ്പിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ: കെ ജോഷി*, ഗൈനക്കോളജി വിഭാഗത്തിലെ *ഡോ: അമൃത മധുകുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ:  ജബ്സീർ,ഓർത്തോ വിഭാഗത്തിലെ ഡോ: ഷെറിൻ ഷാജി, ദന്തൽ വിഭാഗത്തിലെ ഡോ.സുബി എസ്.വി*.എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1500 രൂപയുടെ അസ്ഥി ബലക്ഷയ നിർണയം സൗജന്യമായി  ചെയ്യുന്നു.കൂടാതെ ബി.പി, ഷുഗർ, ഇസിജി, എന്നീ ടെസ്റ്റുകളും സൗജന്യമായിരിക്കും.

തുടർ ചികിത്സ ആവശ്യമായിട്ടുള്ളവർക്കും സർജറിക്കോ പ്രൊസീജറുകൾക്കോ നിർദ്ദേശിക്കുന്നവർക്ക് പ്രത്യേക പാക്കേജും ബ്ലഡ് ടെസ്റ്റ്, എക്കോ, ടി എം ടി എന്നിവ ആവശ്യമായവർക്ക് ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.

പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
8590659929

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!