ആലുവയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ചെറുന്നിയൂർ മുല്ലശ്ശേരിയിൽ വാസുദേവൻ നായരുടെ മകൻ വൈശാഖ് ( കണ്ണൻ- 41) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആലുവയിൽ വെച്ച് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. അമ്മ : ലീലാ ഭായി ഭാര്യ: രാഖി മകൻ :നിരഞ്ജൻ

