പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു.

കൊച്ചി∙ പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോകും.

സംസ്കാരം ബുധനാഴ്ച കോട്ടയത്ത്. പ്രശസ്ത ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ മകനാണ്. എഴുത്തുകാരൻ സോക്രട്ടീസ് വാലത്ത് സഹോദരനാണ്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകൻ ഡിജിറ്റൽ ചിത്രകാരൻ വാൻഗോവ്. മകൾ ഏയ്ഞ്ചൽ.

സ്വന്തമായാണു വരയ്ക്കാൻ പഠിച്ചത്. വാട്ടർകളറാണ് ചെയ്യുന്നത് ഏറെയും. ജോലിയിൽ നിന്നു വിരമിച്ച ശേഷം പെയിന്റിങ്ങിലേക്ക് തിരിഞ്ഞപ്പോൾ ചെയ്തത് കൂടുതലും കഥകളി ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!