കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മാധ്യമപഠനത്തില്‍ പിജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി.

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്.

പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, വാര്‍ത്ത അവതരണം, ആങ്കറിംഗ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോപ്രെണര്‍ഷിപ്പ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.

ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ രേഖകള്‍ സഹിതം തിരുവനന്തപുരം വഴുതക്കാട്ടെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടുക. ഫോണ്‍ : 9544958182 .




