ലഹരി വിമുക്ത ലഘുരേഖകൾ വിതരണം ചെയ്തു.

ഉമ്മൻ ചാണ്ടി സാന്ത്വന സമിതി വർക്കലയുടെ നേതൃത്വത്തിൽ വനിത ദിനത്തിൽ വർക്കല മൈതാനത്ത് കടകമ്പോളങ്ങളിലും വഴിയാത്രക്കാരിലും ലഹരി വിമുക്ത ലഘുരേഖകളും വിതരണം ചെയ്തു. “ലഹരിമുക്ത ജനത “എന്ന മുദ്രാവാക്യം ഉയർത്തി ലഹരി വിരുദ്ധ പ്രചാരണത്തിന് സമിതി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറി കെ ഷിബു നേതൃത്വം നൽകി..
മുൻ കൗൺസിലർ ശ്രീമതി ജയശ്രീ ലഹരി വിരുദ്ധ സത്യ വാചകം ചൊല്ലി കൊടുത്തു. വർക്കല -ശിവഗിരി മണ്ഡലം പ്രസിഡന്റുമാരായ ശ്രീ. സജി വേളിക്കാട്, ശ്രീ.എസ് പ്രശാന്ത്
കൗൺസിലർ മാരായ ശ്രീമതി.ഡോ.ഇന്ദുലേഖ,ബിന്ദൂതിലകൻ, കോൺഗ്രസ് നേതാക്കളായ ശ്രീമതി. റംസി മോൾ,ആശ എന്നിവർ പങ്കെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!