എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും പിന്തുണയ്ക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്താണോ തീരുമാനമെടുക്കുന്നത് അതാണു കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകരെ സംബന്ധിച്ച് അവസാന വാക്കെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തോമസ് കെ.തോമസ് അധ്യക്ഷപദവിക്ക് യോഗ്യനാണോ എന്ന ചോദ്യത്തിന് ‘ഒരാളുടെ യോഗ്യതയും അയോഗ്യതയും ഞാനെങ്ങനെയാണു നിശ്ചയിക്കുന്നത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.


