വി. ഡി സതീശന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം

തിരുവനന്തപുരം∙ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസംഗം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തടസപ്പെടുത്തുവെന്ന് ആരോപിച്ചു പ്രതിപക്ഷ ബഹളം.

സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തിയാണു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എസ്‌സി, എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറിച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഗ്രാന്റ് കിട്ടാത്തതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുകയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.തന്നെ തടസപ്പെടുത്തിക്കൊണ്ട് സഭ നടത്തിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കര്‍ മറ്റു നടപടിക്രമങ്ങളിലേക്കു കടന്നുവെങ്കിലും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണു സ്പീക്കര്‍ തന്റെ പ്രസംഗം തടസപ്പെടുത്തുന്നതെന്നു സതീശന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!