തിരുവനന്തപുരം∙ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അഴിമതിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക സഹിതമാണ് റേഞ്ച് എസ്പിമാര്‍ക്ക് നിര്‍ദേശം കൈമാറിയിരിക്കുന്നത്.

വിജിലന്‍സ് ഇന്റലിജന്‍സ് ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പട്ടികയിലുള്ള ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



