ഇടവ പാലക്കാട് ഭഗവതി ക്ഷേത്രം – കാർത്തികതിരുനാൾ ഉത്സവം

ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക തിരുനാൾ ഉത്സവം 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ നടക്കും.

എല്ലാദിവസവും രാവിലെ അഞ്ചിന് നിർമാല്യ ദർശനം, തുടർന്ന് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഏഴിന് കുങ്കുമാഭിഷേകം, നവക പഞ്ചഗവ്യ കലശാഭിഷേകം, 7.30ന് സോപാനസംഗീതം, പന്തിരടി പൂജ, ശ്രീഭൂതബലി, 7. 45ന് ദേവി ഭാഗവത പാരായണം, എട്ടിന് പ്രഭാതഭക്ഷണം, 8.30ന് നിത്യ അന്നദാനം,10. 30 ന് സോപാനസംഗീതം, ഉച്ചപൂജ, 12. 30ന് അന്നദാനം, വൈകിട്ട് നാലിന് നട തുറക്കൽ, സന്ധ്യയ്ക്ക് ദീപാരാധന, രാത്രി ഏഴിന് സോപാനസംഗീതം, അത്താഴപൂജ ശ്രീഭൂതബലി, രാത്രി എട്ടിന് നട അടയ്ക്കൽ എന്നിവ നടക്കും.

ഫെബ്രുവരി 24ന് വൈകുന്നേരം ആറിന് ശിങ്കാരിമേളം, രാത്രി ഏഴിനും 7. 30നും മധ്യേ തൃക്കൊടിയേറ്റ് – കെ എസ് രാകേഷ് തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും, രാത്രി എട്ടിന് നാടകം – പാലാ കമ്മ്യൂണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ. 25ന് വൈകിട്ട് ആറിന് കേരള വാദ്യ സംഘത്തിന്റെ മേള സന്ധ്യ, രാത്രി എട്ടിന് കൈകൊട്ടിക്കളി, 8 30ന് കരോക്കെ ഗാനമേള. 27ന് രാത്രി 8 ന് നാടകം- അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം.

28ന് രാവിലെ 11 നും വൈകുന്നേരം നാലിനും രാത്രി ഏഴിനും നാഗർക്ക് കളമെഴുത്തും പാട്ടും. മാർച്ച് ഒന്നിന് വൈകുന്നേരം 5. 30ന് തോറ്റംപാട്ട് ആരംഭം, രാത്രി എട്ടിന് ഗാനമേള- മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ്.

മാർച്ച് രണ്ടിന് രാത്രി എട്ടിന് സിംഗിൾ ഡാൻസ്, 8. 30ന് തിരുവാതിര ആൻഡ് നൃത്ത നൃത്യങ്ങൾ. മാർച്ച് മൂന്നിന് രാവിലെ 9. 30ന് ഉത്സവ ബലി, 11:30ന് ഉത്സവ ബലി ദർശനം, വൈകുന്നേരം നാലിന് മാലപ്പുറം പാട്ട്, രാത്രി എട്ടിന് നൃത്ത സന്ധ്യ. മാർച്ച് നാലിന് രാവിലെ 8. 30ന് പൊങ്കൽ, തുടർന്ന് ഉരുൾ, തുലാഭാരം, രാത്രി എട്ടിന് പള്ളി വേട്ട, പള്ളിവിളക്ക് പള്ളി നിദ്ര.

മാർച്ച് അഞ്ചിന് രാവിലെ ഏഴിന് തോറ്റംപാട്ട്, എട്ടിന് തുലാഭാരം, 10.30ന് മദ്ധ്യാനപൂജ, 11ന് അന്നദാനം, രാവിലെ 9 നും വൈകുന്നേരം മൂന്നിനും ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് രണ്ടിന് ഘോഷയാത്ര, രാത്രി ഒമ്പതിന് നാദസ്വര കച്ചേരി, 10.45 ന് ആറാട്ട് ബലി തുടർന്ന് ആറാട്ട് പുറപ്പാട്, 11:30ന് നൃത്ത നാടകം – മധുരൈ മീനാക്ഷി- അവതരണം തിരുവനന്തപുരം ഡാൻസ് അക്കാദമി, തുടർന്ന് ആറാട്ട് എഴുന്നള്ളത്ത്, വെളുപ്പിന് 4. 30ന് ആറാട്ട് ക്ഷേത്രപ്രവേശനം, തുടർന്ന് കൊടിയിറക്ക്, ചമയവിളക്ക്, വില്ലിൽ തൂക്കം, തോറ്റംപാട്ട്, പഞ്ചവിംശതി കലശാഭിഷേകം, മംഗളാരതി.




