കാപ്പിൽ പനനിന്നവിള അന്നപൂർണേശ്വരി ക്ഷേത്രോത്സവം

കാപ്പിൽ തെക്കുംകര പനനിന്നവിള അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പൂരുരുട്ടാതി തിരുനാൾ മഹോത്സവം 2025 ഫെബ്രുവരി 20 മുതൽ മാർച്ച് 1 വരെ നടക്കും. ക്ഷേത്ര തന്ത്രി സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി ഗണേഷ് പോറ്റി എന്നിവർ കാർമികത്വം വഹിക്കും.

എല്ലാ ദിവസവും നിർമാല്യ ദർശനം അഭിഷേകം, ഗണപതിഹോമം, വിളക്ക് എന്നിവ ഉണ്ടാകും. ഫെബ്രുവരി 20ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് ശ്രീമദ് ദേവീ ഭാഗവത നവാഹ പാരായണം, വൈകിട്ട് 6 30ന് നീരാഞ്ജന പ്രദക്ഷിണത്തോടുകൂടിയുള്ള ദീപാരാധന, രാത്രി ഏഴിന് ഡാൻസ്.

ഫെബ്രുവരി 21ന് രാവിലെ പത്തിന് ഭദ്രകാളി കളമെഴുത്തും പാട്ടും, വൈകിട്ട് ഏഴിന് ആധ്യാത്മിക പ്രഭാഷണം, തുടർന്ന് കളമെഴുത്തും പാട്ടും. ഫെബ്രുവരി 22ന് രാത്രി ഏഴിന് വിവിധ കലാപരിപാടികൾ.

ഫെബ്രുവരി 23ന് വൈകിട്ട് അഞ്ചിന് തോറ്റംപാട്ട്, രാത്രി ഏഴിന് മേജർ സെറ്റ് കഥകളി- ദുര്യോധന വധം. ഫെബ്രുവരി 24ന് രാവിലെ ഏഴിന് ദേവി ഭാഗവത നവാഹ പാരായണം, രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും തോറ്റംപാട്ട്, രാത്രി ഏഴിന് തിരുവാതിര. ഫെബ്രുവരി 25ന് രാവിലെ എട്ടിന് തോറ്റംപാട്ട്, രാത്രി ഏഴിന് ഡാൻസ്.

ഫെബ്രുവരി 26ന് രാവിലെ 9ന് പുനപ്രതിഷ്ഠ വാർഷിക കലശാഭിഷേകം, തോറ്റം പാട്ട് , രാത്രി ഏഴിന് കരൊക്കെ ഗാനമേള. ഫെബ്രുവരി 27ന് രാത്രി ഏഴിന് ഗാനമേള – അവതരണം ഗന്ധർവ് സംഗീതം ഓർക്കസ്ട്ര.

ഫെബ്രുവരി 28ന് രാവിലെ 8.10ന് സമൂഹ പൊങ്കൽ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് ആറിന് ദീപക്കാഴ്ച, ഏഴിന് ദൃശ്യ വിസ്മയം – 2025. മാർച്ച് ഒന്നിന് രാവിലെ ഏഴിന് ഹരിനാമകീർത്തനം തുടർന്ന് ദേവി ഭാഗവത നവാഹ പാരായണം, എട്ടിന് കുട്ടികളുടെ ഉരുൾ , തുടർന്ന് സമൂഹ പൊങ്കാല, 9.30ന് തോറ്റംപാട്ട്, 10.30ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്, ആറിന് കെട്ടു കാഴ്ച – എടുപ്പ് കുതിര, ഏഴിന് തുലാഭാരം എട്ടിന് നാടകം – സത്യമംഗലം ജംഗ്ഷൻ- അവതരണം ഓച്ചിറ സരിഗ, രാത്രി പത്തിന് സേവയും വിളക്കും, തുടർന്ന് ഗുരുസിപൂജ.

