ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംരംഭകത്വ വികസന സെമിനാർ- സിനർജി 2025 നടക്കും.

വർക്കല: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 15ന് ഉച്ചയ്ക്ക് 1 മുതൽ ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംരംഭകത്വ വികസന സെമിനാർ- സിനർജി 2025 നടക്കും.

വിദേശ പഠനത്തിനടക്കം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന ഫണ്ടുകൾ,പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും മൂലധനം കണ്ടെത്തുന്നതുമടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാൻ സെമിനാർ സഹായകമാകുമെന്ന് എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം പറഞ്ഞു.

അഡ്വ.വി. ജോയി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ഷീബ, അജി.എസ്.ആർ.എം, ഗീതാനസീർ,പ്രിയദർശിനി,അഡ്വ.സ്മിതാസുന്ദരേശൻ,അശ്വതി തുടങ്ങിയവർ സംസാരിക്കും.

പിന്നാക്ക വികസന കോർപ്പറേഷൻ വർക്കല മേഖല അസി. ജനറൽ മാനേജർ ഷാജി, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ ജയമോഹൻ, സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ കൺസൾട്ടന്റ് എഞ്ചിനിയർ യദു.എസ്. നായർ,

എസ്.ബി.ഐ റീജിയണൽ മാനേജർ എസ്. ദീപ, കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രേമവല്ലി, ഡോ.ജോസഫ്, രാജേഷ്, അഡ്വ. സുനിൽ തുടങ്ങിയവർ വിവിധ മേഖലകളെ അധികരിച്ച് ക്ലാസുകൾ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!