ആനന്ദം, ആരോഗ്യം, അകറ്റാ൦ അർബുദം.
സംസ്ഥാനതല ക്യാന്‍സര്‍ കെയര്‍ ക്യാമ്പയിൻ ഫെബ്രുവരി നാലു മുതൽ മാർച്ച് എട്ടു വരെ ജില്ലയിൽ നടന്നു വരുന്നു.

ഇതി൯്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കായി സ്തനാര്‍ബുദ-ഗര്‍ഭാശയഗള അര്‍ബുദ പരിശോധന നടത്തുന്നു.


തിരുവനന്തപുരം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികൾ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോര്‍ട്ട് / വര്‍ക്കല / ആറ്റിങ്ങല്‍ / വിതുര താലൂക്ക് ആശുപത്രി, പാറശ്ശാല / മലയിന്‍കീഴ് /ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, സി.എച്ച്.സി പാലോട് എന്നീ ആശുപത്രികളിലാണ് പ്രത്യേക സ്‌ക്രീനിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ കോളേജ് അധ്യാപികമാര്‍ എന്നിവര്‍ക്ക് ഫെബ്രുവരി 26, മാര്‍ച്ച് ഒന്ന് തിയതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 19, 27 തിയതികളിലും ബാങ്ക് ജീവനക്കാരായ സ്ത്രീകള്‍ക്ക് ഫെബ്രുവരി 22, മാര്‍ച്ച് 8 തിയതികളിലുമാണ് പരിശോധന നടത്തുന്നത്.

അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഫെബ്രുവരി 17,18 ദിവസങ്ങളിലും തൊഴിലുറപ്പ് ജീവനക്കാര്‍, അസംഘടിത മേഖലയിലുള്ള മറ്റുജീവനക്കാര്‍ എന്നിവര്‍ക്ക് ഫെബ്രുവരി 23, മാര്‍ച്ച് 2 എന്നീ ദിവസങ്ങളിലും പരിശോധന നടത്താം.

30 വയസ്സിന് മുകളിലുള്ള മറ്റ് വിഭാഗങ്ങളിലെ വനിതകള്‍ക്കും ഈ ആശുപത്രികളില്‍ സ്‌ക്രീനിംഗ് നടത്താം. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സ്തന -ഗര്‍ഭാശയഗള ക്യാന്‍സര്‍ സ്‌ക്രീനിംഗ് ഉണ്ടായിരിക്കുന്നതാണ്.


