ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്ന, ഇക്കഴിഞ്ഞ10 ന് സമാധി പ്രാപിച്ച സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപം നടത്തി. സ്വാമിയുടെ സമാധി സ്ഥാനത്ത് പ്രത്യേകപൂജയും പ്രാര്‍ത്ഥനയും നടന്നു.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ട്രഷറര്‍ ശാരദാനന്ദ സ്വാമി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയ സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുത്തു.

തുടര്‍ന്ന് ദൈവദശകം ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സ്വാമി ശാരദാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവര്‍ പ്രസംഗിച്ചു. വിശേഷാല്‍ ഗുരുപൂജയും അന്നദാനവും വൈകിട്ട് മോക്ഷദീപവും നടത്തി.

ചിത്രം: സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപത്തോടനുബന്ധിച്ച് സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, വിരജാനന്ദഗിരി സ്വാമി, അംബികാനന്ദ സ്വാമി, സുകൃതാനന്ദ സ്വാമി തുടങ്ങിയവരും ഭക്തജനങ്ങളും.


