വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കു പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതുള്‍പ്പെടെ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.

തിരുവനന്തപുരം∙ വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കു പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതുള്‍പ്പെടെ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ മാത്രം മതിയെന്നു തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബ്രൂവറി കാറ്റഗറി ഒന്നിലാണോ വരുന്നതെന്നു തനിക്കു നോക്കിയാല്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും എലപ്പുള്ളിയുമായി പുതിയ തീരുമാനങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റിന് കെട്ടിടവും റോഡും നിര്‍മിക്കുന്നതിനും സ്ഥലം നികത്തുന്നതിനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. അതു മറികടക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

നാളെ കൊച്ചിയില്‍ നിക്ഷേപകസംഗമം നടക്കുന്ന പശ്ചാത്തലത്തിലാണ് വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

വ്യവസായ മേഖലയില്‍ അല്ലാത്ത കാറ്റഗറി 1 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി തേടണം. അനുമതി പഞ്ചായത്ത് നിഷേധിക്കാന്‍ പാടില്ല. നിബന്ധനകള്‍ നിര്‍ദേശിച്ച് അനുമതി നല്‍കണമെന്നും മന്ത്രി പറഞ്ഞു.

“ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് അതിനു ബാധ്യതയുമില്ല.’’ – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!