ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ്.

തിരുവനന്തപുരം ∙ ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ്. സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാർ തിരികെ ജോലിക്ക് പ്രവേശിക്കണമെന്നും അല്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതാണു സർക്കുലർ.

സർക്കാർ ഇറക്കിയ സർക്കുലർ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസിനു മുന്നിലും കത്തിക്കുമെന്നു കോൺഗ്രസ് അറിയിച്ചു.

മാർച്ച് 3ന് ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ വർക്കർമാരെ ജോലിയിൽനിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!