അലപ്പുഴ KSRTC  ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 7.5 kg കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

ഒറീസയിലെ മുനിഗുഡ യിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒറീസ്സ, മുനി ഗുഡ – ഗൻഡി ഗുഡ സ്ട്രീറ്റിൽ സുരേഷ് നായ്ക് മകൻ സഞ്ചയ് നായിക്കിനെയാണ് ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ് സി.ഐ മഹേഷും പാർട്ടിയും 7.5 kg കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ തൃശ്ശൂരിലെ എരുമപ്പെട്ടി എന്ന സ്ഥലത്തെ ഒരു കോഴി ഫാമിലെ ജീവനക്കാരനാണ്. കഞ്ചാവ് ആവശ്യമുള്ളതനുസരിച്ച് എത്തിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. പാർട്ടിയിൽ എ.ഇ.ഐ മധു, പി. ഒ ഓംകാർനാഥ്, അനിലാൽ, റെനി, സി.ഇ.ഒ അഭിലാഷ്, ജോൺസൺ എന്നിവർ ഉണ്ടായിരുന്നു. മദ്യം, മയ്ക്ക് മരുന്നു എന്നിവ സംമ്പന്ധിച്ച് 9400069494 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ പേര് രഹസ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!