സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും.

അഹമ്മദാബാദ് ∙  സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്.

സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു. 9 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.40നാണ്  സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്.

ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!