വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവത്തിന് കൊടിയേറി..

വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവത്തിന് ഇന്ന് രാവിലെ 8.25ന് മേൽ 9.30നകമുള്ള മുഹൂർത്തത്തിൽ കൊടിയേറി തുടർന്ന് 10ന് പഞ്ചരത്ന കീർത്തന ആലാപനവും വൈകിട്ട് 5.45ന് നൃത്തനൃത്യങ്ങളും ,6.30ന് സോപാന സംഗീത വും ,ലക്ഷദീപം,പുഷ്പാലങ്കാരം എന്നിവയും നടന്നു.  ഒന്നാം ഉത്സവ ദിവസമായ ഇന്ന്‌ രാത്രി 8ന് ശ്രീഭൂതബലി,9ന് മേജർസെറ്റ് കഥകളി.

രണ്ടാം ഉത്സവ ദിവസമായ 3ന് രാവിലെ 5ന് ഗണപതിഹോമം,7.30ന് ഭാഗവത പാരായണം,10ന് ഓട്ടൻതുള്ളൽ,11.30ന് ഭഗവത് ഗീതാർച്ചന,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ,5.30ന് കാഴ്ചശ്രീബലി,6.30ന് ലക്ഷദീപം,പുഷ്പാലങ്കാരം.6.30ന് സോപാന സംഗീതം,7ന് ഭരതനാട്യം,7.10ന് തിരുവാതിരക്കളി,7.45ന് ഗ്രൂപ്പ് കൈകൊട്ടിക്കളി,10ന് നങ്ങ്യാർക്കൂത്ത്.

മൂന്നാം ഉത്സവ ദിവസമായ  4ന് രാവിലെ 5ന് ഗണപതിഹോമം, 7.30ന് ഭാഗവതപാരായണം,9ന് സംഗീതാർച്ചന,വൈകിട്ട് 4.30ന് തിരുവാതിരക്കളി,5.30ന് കാഴ്ചശ്രീബലി,6.30ന് ലക്ഷദീപം,പുഷ്പാലങ്കാരം.സോപാന സംഗീതം,7ന് മോഹിനിയാട്ടം,7.30ന് സംഗീതസദസ്,

നാലാം ഉത്സവ ദിവസമായ 5ന് രാവിലെ 5ന് ഗണപതിഹോമം,7.30ന് ഭാഗവതപാരായണം,8.30ന് ശ്രീഭൂതബലി,10ന് തിരുവാതിരക്കളി,വൈകിട്ട് 4.30ന് തിരുവാതിരക്കളി,5.30ന് കാഴ്ചശ്രീബലി,6.30ന് ലക്ഷദീപം,സോപാനസംഗീതം,രാത്രി 7ന് സംഗീതസദസ്,9ന് കഥകളി.

അഞ്ചാം ഉത്സവ ദിവസമായ 6ന് രാവിലെ 5ന് ഗണപതിഹോമം,7ന് ഭാഗവതപാരായണം,8.30ന് ശ്രീഭൂതബലി,10ന് ഭക്തിഗാനമേള,വൈകിട്ട് 5.30ന് കിഴക്കേഗോപുരനടയിൽ കൈകൊട്ടിക്കളി,6.30ന് ലക്ഷദീപം,പുഷ്പാലങ്കാരം,രാത്രി 7ന് സംഗീതസദസ്,9ന് ഗരുഡവാഹനത്തിൽ എഴുന്നള്ളിപ്പ്.

 ആറാം ഉത്സവ ദിവസമായ 7ന് രാവിലെ 5ന് ഗണപതിഹോമം,8.30ന് ശ്രീഭൂതബലി,10ന് ഓട്ടൻതുള്ളൽ,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,6.30ന് സോപാനസംഗീതം,ലക്ഷദീപം,പുഷ്പാലങ്കാരം,6.45ന് നൃത്തവിസ്മയം,8.30ന് ശ്രീഭൂതബലി,10ന് നാദാർച്ചന.

ഏഴാം ഉത്സവ ദിവസമായ 8ന് രാവിലെ 5ന് ഗണപതിഹോമം,9ന് ഉത്സവബലി,10.30ന് ഉത്സവബലിദർശനം,വൈകിട്ട് 6ന് നൃത്തസന്ധ്യ,6.30ന് സോപാനസംഗീതം,ലക്ഷദീപം,പുഷ്പാലങ്കാരം,7ന് ഭക്തിഗാനസുധ,9ന് ഗരുഡവാഹനത്തിൽ എഴുന്നള്ളിപ്പ്.

എട്ടാം ഉത്സവ ദിവസമായ 9ന് രാവിലെ 5ന് ഗണപതിഹോമം,8.30ന് ശ്രീഭൂതബലി,വൈകിട്ട് 4ന് ചാക്യാർക്കൂത്ത്,5.30ന് കാഴ്ചശ്രീബലി,6.30ന് സോപാനസംഗീതം,ലക്ഷദീപം,പുഷ്പാലങ്കാരം,7ന് തിരുവാതിരക്കളി, കിഴക്കേഗോപുരനടയിൽ പ്രദർശനകളരിപ്പയറ്റ്, 8.30ന് ശ്രീഭൂതബലി,

ഒന്‍പതാം ഉത്സവ ദിവസമായ 10ന് രാവിലെ 5ന് ഗണപതിഹോമം,10.30ന് പാഠകം,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ,5ന് പഞ്ചാരിമേളം,5.15ന് പൂവക്കോൽ എഴുന്നള്ളിപ്പ് പുറപ്പെടൽ,6.30ന് ലക്ഷദീപം,സോപാനസംഗീതം,രാത്രി 7ന് മാനസജപലഹരി,10ന് പള്ളിവേട്ട,സേവയും വിളക്കും.

പത്താം ഉത്സവ ദിവസമായ 11ന് രാവിലെ 5ന് ഗണപതിഹോമം,10.30ന് ആത്മീയപ്രഭാഷണം,വൈകിട്ട് 4ന് സ്പെഷ്യൽപഞ്ചവാദ്യം,5ന് തിരുആറാട്ട് എഴുന്നള്ളത്ത്,രാത്രി 7.30ന് നൃത്തസന്ധ്യ.9.30ന് ഗാനസന്ധ്യ,11.30ന് വലിയകാണിക്ക.ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും.

ഒന്നാം ഉത്സവ ദിവസമായ ഇന്ന്‌ ചക്രതീർത്ഥ കുളത്തിന് സമീപത്തെ വേദിയിൽ രാത്രി 7.30ന് ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ,

3ന് രാത്രി 8ന് മെഗാഗാനമേള.

4ന് രാത്രി 8ന് കരോക്കെ ഗാനമേള.

5ന് രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.

6ന് രാത്രി 8ന് നാട്ടുമൊഴി.

7ന് രാത്രി 8ന് നാടകം.

8ന് രാത്രി 8ന് കഥാപ്രസംഗം.

9ന് രാത്രി 8ന് ബാലെ നൃത്തനാടകം.

11ന് രാത്രി 8ന് ഗാനമേള.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!