വിഷു ബമ്പര്‍ എത്തി:  12 കോടി രൂപ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര്‍ 103) ഭാഗ്യക്കുറി വിപണിയില്‍. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ആറ് സീരീസുകളിലായി വിപണിയിലെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും

ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ലോട്ടറി ഏജന്റുമാര്‍ വഴിയും വിവിധ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!