സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും മരുന്ന് വിതരണവും

വർക്കല: തിരുവനന്തപുരം ഗവ. ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും മരുന്ന് വിതരണവും ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കും.

ഡോ. സുജിന. വി. എസ് ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആയിരിക്കും ഈ സേവനം ലഭ്യമാകുക.
മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യേണ്ട നമ്പർ : 8943611892 , 8075016285


