വിഴിഞ്ഞം തുറമുഖം നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ നേട്ടം: വി. മുരളീധരൻ

വിഴിഞ്ഞം തുറമുഖം നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ നേട്ടം: വി. മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് എഴുപത്തിയഞ്ചുവർഷം മുമ്പ് ആലോചന തുടങ്ങിയ ഒരു പദ്ധതിയാണ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കാലത്ത് യാഥാര്‍ഥ്യമാവുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മറ്റ് പല പദ്ധതികളുമെന്നതുപോലെ മുടങ്ങിക്കിടന്ന പദ്ധതിയാണ് വിഴിഞ്ഞവും. 2015 ൽ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് വിഴി‍ഞ്ഞത്തിന് പുതുജീവന്‍ വച്ചത് എന്നത് ആരും മറക്കരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുറമുഖത്ത് നിർമാണ സാമഗ്രികളുമായി എത്തിയ ആദ്യ കപ്പലിന് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യവ്യവസായികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണപരിപാടികളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കണം.

ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിൽ, വ്യാപ്തിയിൽ സർവതലസ്പർശിയായ വികസനം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, എൻഎച്ച് 67, ഇപ്പോൾ വിഴിഞ്ഞം തുറമുഖം അങ്ങനെ സദ്ഭരണത്തിന്റെ അലയൊലികൾ നമ്മുടെ നാട്ടിലും അലയടിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിനിധി എന്നതിൽ അഭിമാനകരമായ വേളയാണ് ഇതെന്നും വി. മുരളീധരൻ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചയിൽ അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ബൃഹദ് പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!