വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി എൻഎസ്എസ് വിദ്യാർത്ഥികൾ

കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വർക്കല വാത്സല്യം വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി പൊതിച്ചോർ അന്തേവാസികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിൽ ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾ ആർജിക്കേണ്ട മൂല്യ ഗുണങ്ങളെ പറ്റിയും ഉദ്ഘാടക സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം എസ് സുധീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷനായിരുന്നു.
മണമ്പൂർ വികസനകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ വി സുധീർ, പിടിഎ പ്രസിഡണ്ട് പി സുരേഷ് കുമാർ, അധ്യാപകരായ ഷംനാദ്, അലക്സാണ്ടർ, എൻഎസ്എസ് വിദ്യാർത്ഥികൾ അന്തേവാസികൾ എന്നിവർ പങ്കെടുത്തു. ഓണക്കാലത്ത് എൻഎസ്എസ് വിദ്യാർത്ഥികൾ അന്തേവാസികൾക്ക് ഓണക്കോടി വിതരണം നടത്തിയിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

