കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കൈകോർക്കാം യുവതയ്ക്കായ് ‘ സെമിനാർ ഞായറാഴ്ച്ച വെള്ളനാട് നടക്കും

കൈകോർക്കാം യുവതയ്ക്കായ്’ സെമിനാർ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ.വി & എച്ച് എസ് എസിൽ വെച്ച് ഞായറാഴ്ച രാവിലെ 9. 30ന് ‘കൈകോർക്കാം യുവതയ്ക്കായ് ‘ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു.

കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.ജി. സ്റ്റീഫൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സെമിനാറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിലെ ഡോ.ബി അരുൺകുമാർ,ഡോ. മനോജ് വെള്ളനാട്, കാട്ടാക്കട ഡി വൈ എസ് പി ഷിബു എൻ എന്നിവർ പ്രഭാഷണം നടത്തുന്നു.

ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജലക്ഷ്മി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രാജശ്രീ കെ എസ്,വി എച്ച് എസ് ഇ സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ ആർ, സ്കൂൾ എച്ച് എം പ്രേംദേവാസ് എൻ ജെ, കെ ബാലചന്ദ്രൻ നായർ, രശ്മി എസ് എന്നിവർ പങ്കെടുക്കുന്നു. സെമിനാറിന് കെ പി ഒ എ സംസ്ഥാന ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!