ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യുഡിഎഫ് ഭരണ നേതൃത്വത്തിലുള്ള ചെറുന്നിയൂർ പഞ്ചായത്തില്‍ അഴിമതി ഭരണവും കെടുകാര്യസ്തതയും സ്വജനപക്ഷപാതവും ആരോപിച്ചാണ് ബഹുജന പങ്കാളിത്തത്തോടെ മാർച്ച് നടത്തിയത്.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ വിശ്വനാഥൻ അധ്യക്ഷനായി. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫ്, ഏരിയ കമ്മിറ്റി അംഗം ടിഎൻ ഷിബു തങ്കൻ, ലോക്കൽ സെക്രട്ടറി എസ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഇതോടനുബന്ധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം കാൽനട ജാഥയും സംഘടിപ്പിച്ചു.

ചിത്രം – സിപിഐ എം ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!