തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ
28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും മറ്റ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്ക്കാരം നൽകി.
തിരക്കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര,
കൗൺസിലർ തിരുമല അനിൽ എന്നിവർ ആശംസാപ്രസംഗം നടത്തി.

കൂടാതെ അസോസിയേഷൻ മേഖലയിൽ സ്ഥാപിച്ച 19 CCTV ക്യാമറ കളുടെ സ്വിച്ച് ഓൺ കർമ്മം പൂജപ്പുര സബ് ഇൻസ്പെക്ടർ സുധീഷ് നിർവ്വഹിച്ചു.

പ്രസിഡൻറ് ജി പത്മകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിമലാലയം ശശി സ്വാഗതവും ജോ: സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു
