
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ
സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ
ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്.
പ്രതികളായ പത്മകുമാറും കുടുംബവും
കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ്
നൽകുന്ന വിവരം.

പല കുട്ടികളെയും തട്ടി
കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ്
പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന്
തവണയാണ് ശ്രമം നടത്തിയത്. പ്രതികളുടെ
അറസ്റ്റ് ഉടൻ ഉണ്ടാകും.

കുട്ടികളെ
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം
വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ
കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ
തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ
നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ
ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ
എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള
ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2
കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

