നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു

നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വർക്കല മണ്ഡലത്തിൽ ഡിസംബർ 20ന് ശിവഗിരിയിൽ എത്തിച്ചേരുന്നതിൻ്റെ ഭാഗമായി നവകേരള സദസിന്റെ പ്രചരണാർത്ഥം ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

വർക്കല മണ്ഡലത്തിലെ പ്രമുഖമായ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് വർക്കല പാപനാശം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് അഡ്വ വി ജോയ് എംഎൽഎ സർവീസ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഒരു വിദേശ ടീമും ഒരു തമിഴ്നാട് ടീമും ഉൾപ്പെടെ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സ്പാർട്ടൻസ് വർക്കല വിജയികളായി.

വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഷാജഹാൻ, നവകേരള സദസ്സ് വർക്കല മണ്ഡലം കൺവീനർ അനീഷ് കുമാർ വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, വർക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ വിജയൻ, വർക്കല തഹസിൽദാർ അജിത്ത് ജോയ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!