എൽ ഡി എഫിന് വർ​ഗീയകക്ഷികളുടെ പിന്തുണ വേണ്ട: മന്ത്രി വി ശിവൻകുട്ടി

എൽ ഡി എഫിന് വർ​ഗീയകക്ഷികളുടെ പിന്തുണ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. എം സ്വരാജിൻ്റെ വിജയം ഉറപ്പാണ്. ജമാഅത്തെ ഇസ്ലാമി കടുത്ത കമ്യൂണിസ്റ്റ് വിരോധികൾ. അതുകൊണ്ടാണ് യുഡിഎഫ് കൂടെ ചേർക്കുന്നതെന്ന് യുഡിഎഫ് – വെൽഫെയർ ബന്ധത്തിൽ മന്ത്രി പ്രതികരിച്ചു.

വെൽഫെയർ പാർട്ടിയെ യു ഡി എഫിൻ്റെ ഘടകകക്ഷി ആക്കുമെന്ന് കെ സുധാകരൻ നേരത്തേ പറഞ്ഞതാണ്. എൽ ഡി എഫിന് വർഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അടുത്ത തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു ഡി എഫിന്റെ ഘടകകക്ഷിയാവും. ജയിക്കാൻ ആരുടെയും കാല് യു ഡി എഫ് പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യം തീവ്രവാദ ആക്രമണം നേരിട്ട പശ്ചാത്തലമാണ്. തീവ്രവാദ ശക്തികളുമായി കൂട്ടുകൂടുന്നത് ചിന്തിക്കാൻ കഴിയില്ല. വൃത്തികെട്ട രാഷ്ട്രീയമാണ് യു ഡി എഫിന്റേതെന്ന് വിഷയത്തില്‍ എളമരം കരീം പ്രതികരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!