വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നഴ്സിംഗ് അസിസ്റ്റന്റ് ദിനം ആചരിച്ചു

അന്താരാഷ്ട്ര നഴ്സിംഗ് അസിസ്റ്റന്റ് ദിനം ആചരിച്ചു

ആതുര സേവന മേഖലയിൽ ബഹു തൊഴിലുകളിൽ ഏർപ്പെടുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാരെ ബഹുമാനർത്ഥം  വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ പ്രവർത്തകർ വർക്കല താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് ആയ ശ്രീമതി മായാദേവിയെ ആദരിക്കുകയുണ്ടായി.

കായിക രംഗത്തും, ആതുര സേവനമേഖലയിലും മികവ് തെളിച്ചതിനാണ് ആദരവ് നൽകിയത്. ചടങ്ങിന്റെ അധ്യക്ഷൻ ബ്രഹ്മാസ് മോഹനൻ പൊന്നാട അണിയിച്ചു  ആദരിച്ചു മുഖ്യ അതിഥി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനിൽ. വി, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ എന്നിവർ മെമെന്റോ നൽകി മായാദേവിയെ ആദരിച്ചു.

ചടങ്ങിൽ ജയേഷ്, വർക്കല വാസുദേവൻ,  എ.എസ്‌ അൻസീം, ലൈന കണ്ണൻ, സപ്രൂ, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇനം കലാപരിപാടികളുടെ അകമ്പടിയോടെ നഴ്സിംഗ് അസിസ്റ്റന്റ് ദിനം പ്രവർത്തകർ ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!