ശിവഗിരി തീര്‍ത്ഥാടനം : സര്‍വ്വമത സമ്മേളനം ശതാബ്ദിയാഘോഷം മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

ശിവഗിരി: ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദിയാഘോഷം (26/12/2023 ) ശിവഗിരിയില്‍ നടക്കും. 11 ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്‍റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അടൂര്‍ പ്രകാശ് എം. പി., അഡ്വ. വി. ജോയി എം.എല്‍. എ. , തീര്‍ത്ഥാടനക്കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!