സൗജന്യ തൊഴില്‍ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 100-ലധികം ഒഴിവുകളുമായി വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ +2, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് ബയോഡേറ്റ, (കുറഞ്ഞത് 3) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/zU2EoUpTrkUR9bYu8 , കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!