പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാർ പിന്നിൽ

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയിൽ. പുതിയ പട്ടികയിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലായി. ആദ്യ 100 റാങ്കെടുത്താൽ 79 റാങ്കുകളും സിബിഎസ്ഇ സിലബസിൽ നിന്നുള്ള കുട്ടികളാണ്. കേരള സിലബസിലുള്ള 21 കുട്ടികളാണ് ആദ്യ നൂറിൽ. റാങ്ക് പട്ടിക https://cee.kerala.gov.in/cee/ സൈറ്റിൽ.

തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ജോഷ്വാ ജേക്കബ് അഞ്ചാം റാങ്കിലായിരുന്നു. പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോൺ ഷിനോജായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോൺ ഷിനോജ് ഏഴാം റാങ്കിലാണ്.

എറണാകുളം സ്വദേശി ഹരികിഷൻ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയക്കാണ് മൂന്നാം റാങ്ക്. ഫറോക്ക് സ്വദേശി ആദിൽ സയാനാണ് നാലാം റാങ്ക്. പഴയ പട്ടികയിലും ആദിൽ നാലിൽ തന്നെയായിരുന്നു. ബം​ഗളൂരു സ്വദേശികളായ അദ്വൈത് അയിനിപ്പള്ളി, അനന്യ രാജീവ് എന്നിവരാണ് അഞ്ച് ആറ് റാങ്കുകളിൽ. എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് ഏഴാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അക്ഷയ് ബിജു, അച്യുത് വിനോദ്, അൻമോൽ ബൈജു എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!