എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം

കോഴിക്കോട്: കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്.

പോലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ കാക്കൂർ പെരുംപൊയിലാണ് സംഭവം ഉണ്ടായത്. ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് പ്രതികൾ എട്ടേരണ്ട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരിൽ നിന്നും നിർബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് തടത്തിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുമുണ്ടായതിനെ തുടർന്ന് നാട്ടുകാർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ കാക്കൂർ എസ്ഐ അബ്ദുൾ സലാമും രണ്ട് പോലീസുകാരും സ്ഥലത്തെത്തി ഇവരെ തടഞ്ഞതോടെ വാക്കുതർക്കമായി. യുവാക്കളെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അടിച്ചുതർക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!