കർക്കിടക വാവ് പ്രമാണിച്ച് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റി. വർക്കല റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള റോഡാണ് സഞ്ചാരയോഗ്യമല്ലാതെ കുണ്ടും കുഴിയുമായി കിടന്നത്.

കർക്കിടക വാവുബലി സമയത്ത് വർക്കല പാപനാശ മേഖലയിലേക്ക് ബലിതർപ്പണത്തിനായി ഉപയോഗിക്കുന്ന വഴിയാണിത്. ബലിതർപ്പണത്തിനായി പാപനാശത്തിലേക്ക് എത്തുന്ന മുണ്ടയിലേക്കും, വാച്ചർ മുക്കിലേക്കും ആയിരങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്. വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മാണ തൊഴിലാളികളുടെ സഹായത്തോടെ റോഡ് സഞ്ചാരയോഗ്യമാക്കി. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാറുമായി സംസാരിച്ച് റോഡ് നവീകരിക്കുന്നതിനുള്ള അനുമതി നേടി റോഡിലെ കുണ്ടും കുഴികളും നികത്തി സഞ്ചാരയോഗ്യമാക്കി തീർത്തു. അസോസിയേഷൻ പ്രസിഡൻറ് ബ്രഹ്മാസ് മോഹനൻ, സെക്രട്ടറി ലൈന കണ്ണൻ, സപ്രു, സാബു, ഷാജി എന്നിവർ നേതൃത്വം നൽകി
