പാലക്കാട്  പ്രവർത്തിക്കുന്ന വൈ.വി.എസ് ആർട്സ് & സ്‌പോർട്സ് ക്ലബിന്റെ 11-ാം വാർഷികാഘോഷം സെപ്റ്റംബർ 4-ന് നടക്കും.

വൈ.വി.എസ് ആർട്സ് & സ്‌പോർട്സ് ക്ലബിന്റെ 11-ാം വാർഷികം സെപ്റ്റംബർ 4-ന്; പുതിയ കെട്ടിടോദ്ഘാടനവും ഓണാഘോഷവും.

പാലക്കാട് പിരായിരി പഞ്ചായത്ത് പരിധിയിലെ വരുണയിൽ പ്രവർത്തിക്കുന്ന വൈ.വി.എസ് ആർട്സ് & സ്‌പോർട്സ് ക്ലബിന്റെ 11-ാം വാർഷികാഘോഷം സെപ്റ്റംബർ 4-ന് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ക്ലബിന്റെ പുതിയ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും  ഓണാഘോഷപരിപാടികളും അരങ്ങേറും.

പ്രശസ്ത സിനിമാ സംവിധായകൻ മാനോജ് പാലോടൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബാലതാരം ഇഥൽ മനോജ്, ഹ്രസ്വചിത്ര സംവിധായകനും അഭിനേതാവുമായ ശ്രീജിത് മാരിയിൽ, എന്നിവരും പങ്കെടുക്കും. ശ്രീജിത് ദേശീയ പുരസ്കാര ജേതാവുമാണ് എന്നത് ശ്രദ്ധേയമാണ്
പരിപാടിയുടെ സംഘാടകർ പ്രദീപും, പ്രസാദും അറിയിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്

സമൂഹത്തെ സജീവമായി പങ്കെടുപ്പിപ്പിച്ച് ക്ലബ് സംഘടിപ്പിക്കുന്ന ഈ പരിപാടികൾ, പ്രദേശത്തെ യുവാക്കളെ സാംസ്‌കാരികവും കായികവുമെന്ന നിലയിൽ ഉണർത്തുന്നതിന് മികച്ച മാതൃക ക്ലബ്ബാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!