
ഗംഗാ ഗോപിനാഥന്റെ ‘ നിനവ് ‘ പുസ്തക പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും

അധ്യാപികയും എഴുത്തുകാരിയുമായ ഗംഗാ ഗോപിനാഥൻ എഴുതിയ ‘ നിനവ് ‘ പുസ്തക പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. ആറ്റിങ്ങൽ
നിയോജക മണ്ഡലം എം.എൽ.എ ഒ.എസ്. അംബിക ചടങ്ങിൽ അധ്യക്ഷത വഹിക്കും.


ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ പുസ്തക സ്വീകരണവും അനുഗ്രഹ പ്രഭാഷണവും നടത്തും. കവിയും നാടക ചലച്ചിത്ര ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക അവതരണം നടത്തും. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു ആശംസാപ്രസംഗം നടത്തും. ചടങ്ങിൽ ഇഷൽ സുൽത്താന. എൻ സ്വാഗതവും ഗംഗാ ഗോപിനാഥൻ കൃതജ്ഞതയും അറിയിക്കും





