ശിവഗിരി: ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ശിവഗിരി സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ശുചിത്വം ആരോഗ്യം വിദ്യാഭ്യാസം എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി ചാർജെടുത്ത ശേഷം ആദ്യമായി ശിവ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു.കാസർഗോഡ് ബംഗളം ശ്രീനാരായണഗുരു മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ സ്വാഗതം പറഞ്ഞു.

