ഇടവ: കാപ്പിൽ പബ്ലിക് ലൈബ്രറി നവീകരിക്കുന്നു. കെട്ടിട നവീകരണത്തിന്റെ ഉദ്ഘാടനം വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത.എസ്. ബാബു നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സി, മെമ്പർമാരായ ജെസ്സി. ആർ, സിമിലിയ. എ , പുത്തലീഭായ്, പി.സി. ബാബു തുടങ്ങിയവർ സംബന്ധിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2025 – 26ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാപ്പിൽ പബ്ലിക് ലൈബ്രറി കെട്ടിടം നവീകരിക്കുന്നത്.


