കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന്

ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന് നടക്കും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം നടക്കുക. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ അജണ്ട. നവംബർ ഒന്നിന് ചേരാനിരിക്കുന്ന സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അസാധാരണ നിക്കം.

കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ ഇടത് സിൻഡിക്കേറ്റ് അംഗം അപമാനപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് വി.സിയ്ക്ക് പരാതി നൽകിയിരുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോഗവും വൈസ് ചാൻസലർ വിളിച്ചു ചേർത്തിട്ടില്ല. ഇടത് സിൻഡിക്കേറ്റ് അംഗമായ ഡോ. ലെനിൻ ലാൽ പൊലീസിൽ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണവും പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന സെനറ്റ് യോഗം പ്രക്ഷുബ്ദ്ധമാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!