സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എസ്സ് എസ്സ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിലെ 6th തിരുവനന്തപുരം എച്ച് എസ്സ് എസ്സ് ഗൈഡ്സ് യൂണിറ്റും, മുട്ടട അർബൻ പ്രൈമറി ഹെൽത്ത്‌ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

വാര്‍ത്ത വീഡിയോ കാണാം 👇https://youtu.be/oynfSOjO7Sg?si=RKHjO2X5PCljiJjC

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് നടന്നത്.

പൊതുജന പങ്കാളിത്തത്തോട് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയ ക്യാമ്പിൽ സൗജന്യമായി നേത്ര പരിശോധന, പ്രഷർ – ഷുഗർ ടെസ്റ്റുകൾ എന്നിവ നടന്നു.

ഗൈഡ് ക്യാപ്റ്റൻ സുശീലാകുമാരി, പ്രിൻസിപ്പൽ മീര, പി ടി എ പ്രസിഡന്റ്‌ മുരളീധരൻ, മാനേജ്മെന്റ് പ്രതിനിധി സിലാസ്, മുട്ടട യുപിഎച്ച്സി യിലെ ആരോഗ്യ പ്രവർത്തകർ ,വിദ്യാർത്ഥികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!